IMPORTANT,REPEATED AND SURE QUESTIONS FROM MATHS,KERALA PSC REPEATED QUESTIONS AND ANSWER,PSC PREVIOUS QUESTIONS AND ANSWER,LDC PREVIOUS QUESTIONS AND ANSWERS,KERALA PSC REPEATED QUESTIONS,MODEL QUESTION PAPER FOR KERALA PSC,IMPORTENT QUESTIONS AND ANSWER
• തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളിൽ അടുത്തിടെ വ്യാപക നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ് - വർദ (Cyclone Vardah)
• അറബി, ഉർദു ഭാഷകളിൽ ചുവന്ന പനിനീർ പൂവ് എന്നർത്ഥമുള്ള വർദ ചുഴലിക്കാറ്റിന് ആ പേരു നിർദേശിച്ച രാജ്യം - പാക്കിസ്ഥാൻ
• ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ഇന്ത്യൻ തീരങ്ങളിൽ നാശം വിതച്ച പ്രധാന ചുഴലിക്കാറ്റുകൾ - നാദ, ക്യാന്ദ്, റോണു, വർദ
• ഐക്യരാഷ്ട്രസഭയുടെ 9 ാമത് സെക്രട്ടറി ജനറലായി ചുമതലയേറ്റത് - അന്റോണിയോ ഗുട്ടെറസ്
• ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പദത്തിലെത്തുന്ന ആദ്യ മുൻ രാഷ്ട്രത്തലവൻ - അന്റോണിയോ ഗുട്ടെറസ് (1995-2002 കാലയളവിൽ പോർച്ചുഗീസ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്)
• ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലാകുന്ന നാലാമത്തെ യൂറോപ്യൻ - അന്റോണിയോ ഗുട്ടെറസ്
• 2016-ലെ മികച്ച ലോക ഫുട്‍ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്‌ക്കാരത്തിന് അർഹനായത് - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോർച്ചുഗൽ)
• തീവ്രവാദം, മനുഷ്യക്കടത്ത് എന്നിവ തടയാനും പ്രതിരോധ സുരക്ഷ ശക്തമാക്കാനും കായികരംഗത്തെ സഹകരണം വർദ്ധിപ്പിക്കാനും അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പുവെച്ച രാജ്യം - ഇന്തോനേഷ്യ
• 74 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി 7 നോമിനേഷനുകൾ ലഭിച്ച അമേരിക്കൻ ചിത്രം - ലാ ലാ ലാൻഡ് (സംവിധാനം - ഡാമിയൻ ഷാസെല്ല)
• മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി അടുത്തിടെ നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ - ദേവ് പട്ടേൽ (ചിത്രം - ലയൺ)
• ബംഗളുരുവിൽ നടന്ന 2016-ലെ ഐ.ബി.എസ്.എഫ് ലോക ബില്യാഡ്‌സ് ചാമ്പ്യൻഷിപ്പിലെ ജേതാവ് - പങ്കജ് അദ്വാനി (റണ്ണറപ്പ് - പീറ്റർ ഗിൽക്രിസ്റ്റ്, സിംഗപ്പൂർ)
• കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി അടുത്തിടെ ഡിമോണിറ്റൈസേഷൻ നടപ്പാക്കിയ തെക്കേ അമേരിക്കൻ രാജ്യം - വെനസ്വേല
• ഫേസ്‌ബുക്ക് ഇന്ത്യയുടെ പുതിയ ഇൻഡസ്ട്രി ഡയറക്ടറായി നിയമിതനായത് - പുൽകിത് ത്രിവേദി
• പൊതുമേഖലാ പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിഴിവ് - 0.75%
• പതിനൊന്നാമത് തൊഷാലി കരകൗശലമേളയ്ക്ക് ഡിസംബർ 15 മുതൽ വേദിയാകുന്ന നഗരം - ഭുവനേശ്വർ (ഒഡീഷ)
• അടുത്തിടെ പ്രവർത്തനം ആരംഭിച്ച ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ തുരങ്കം - ഗൊഥാർഡ് ബേസ് ടണൽ (സ്വിറ്റ്സർലൻഡ്)
• IRNSS ഉപഗ്രഹങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഐഎസ്ആർഓയുമായി കരാറിൽ ഏർപ്പെട്ട സാങ്കേതിക സ്ഥാപനം - ആൽഫ ഡിസൈൻ ടെക്നോളജീസ്
• കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായ ആംഫിബിയസ് ബസ് സർവീസ് അടുത്തിടെ ആരംഭിച്ച സംസ്ഥാനം - പഞ്ചാബ്
• ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ അമേരിക്കയിലെ മികച്ച യുവ സംരംഭകരുടെ പട്ടികയിൽ ഒന്നാമതെത്തിയത് - മാർക്ക് സക്കർബർഗ്
• കറൻസി പിൻവലിക്കൽ നടപടിയെത്തുടർന്ന് ദുരിതത്തിലായ പാവപ്പെട്ടവർക്കായി സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ച സംസ്ഥാനം - ഡൽഹി
• ഇന്റർനെറ്റ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ സർവറുകൾ സ്ഥാപിക്കാൻ അടുത്തിടെ ഗൂഗിളുമായി ധാരണയിലേർപ്പെട്ട കരീബിയൻ രാജ്യം - ക്യൂബ
• ഐ.സി.സിയുടെ ഏറ്റവും പുതിയ ODI ബാറ്റ്സ്മാൻ റാങ്കിങ്ങിൽ രണ്ടാമതെത്തിയ ഇന്ത്യൻ ബാറ്റ്സ്മാൻ - വിരാട് കോഹ്‌ലി (ഒന്നാം സ്ഥാനം - എ.ബി ഡിവില്ലിയേഴ്സ് , ദക്ഷിണാഫ്രിക്ക)
• കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തത് - പിണറായി വിജയൻ
• മികച്ച ഫോട്ടോഗ്രാഫർക്കുള്ള 2016-ലെ വിക്ടർ ജോർജ് പുരസ്കാരത്തിന് അർഹനായത് - റിജോ ജോസഫ്
• ഏഷ്യാനെറ്റ് ന്യൂസിന്റെ 2016-ലെ കീർത്തിമുദ്ര പുരസ്കാരത്തിന് അർഹരായത് - സുഭാഷ് ചന്ദ്രൻ (സാഹിത്യം), സിബി കല്ലിങ്കൽ (കാർഷികരംഗം), വി.ടി ബൽറാം (രാഷ്ട്രീയം), വൈക്കം വിജയലക്ഷ്‌മി (സംഗീതം), പി.ആർ ശ്രീജേഷ് (കായികം), അഡ്വ.ഹരീഷ് വാസുദേവൻ (പരിസ്ഥിതി സംരക്ഷണം)
0 comments:
Post a Comment